മാവേലിക്കര: കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനി​യറിംഗ് യൂണിറ്റ് അസോസിയേഷൻ ബ്ലോക്ക് കൺവെൻഷൻ നഗരസഭാദ്ധ്യക്ഷ ലീലാ അഭിലാഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് നാരായണൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. നഗരസഭാംഗം പ്രസന്നാബാബു മുഖ്യ അതിഥിയായി. സംസ്ഥാന കമ്മി​റ്റി അംഗം സ്റ്റീൽ ലാൻഡ് ശശി മെമ്പർഷിപ്പ് വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി രാഗേഷ് ചക്രപാണി സമര സന്ദേശം നൽകി. ജില്ലാ ട്രഷറാർ മുരളി വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. ബ്ലോക്ക് ജോ.സെക്രട്ടറി ഷാജി ശാമുവേൽ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്.ഇ.ബി അസി.എൻജി​നി​യർ എം.കൃഷ്ണകുമാർ, താലൂക്ക് വ്യവസായ ഓഫീസർ ഹനീഫ തുടങ്ങിയവർ ബോധവത്കരണ ക്ലാസുകൾ നയിച്ചു. ബ്ലോക്ക് സെക്രട്ടറി ആർ.ഹരികുമാർ, സലിം കൈതവന, കെ.ഒമനകുട്ടൻ, ആർ.ഹരീഷ്, എം.കെ.രാജേന്ദ്രൻ പിള്ള, ഷാജി.വി എന്നിവർ സംസാരിച്ചു.