മാവേലിക്കര: ജെ.സി.ഐ മാവേലിക്കര റോയൽ സിറ്റി ചാപ്റ്റർ ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ വൈകിട്ട് 6ന് പുന്നമൂട് ജീവാരാമിൽ നടക്കും. മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ.ജിതേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റ് ദിലീഷ് മോഹൻ മുഖ്യപ്രഭാഷണം നടത്തും. ചാപ്റ്റർ പ്രസിഡന്റ് വി.അനിൽ അധ്യക്ഷനാകും. അഫ്താബ് എൻ.ജനാർദ്ദനൻ (പ്രസിഡന്റ്), ജിമ്മി ചാക്കോ ജോർജ് (സെക്രട്ടറി), അർജുൻ മാത്യു (ട്രഷറർ) എന്നിവർ ഭാരവാഹികളായി ചുമതലയേൽക്കും.