കുട്ടനാട്: കാർഷിക മേഖലയിൽ തൊഴിലാളിക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വെളിയനാട് പഞ്ചായത്തിലെതൊഴിലുറപ്പ് ജോലികൾ ഒരുമാസത്തേക്ക് നിറുത്തിവയ്ക്കണമെന്ന് വെളിയനാട് മണ്ഡലംകോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. നടീൽ, കളപറിക്കൽ ജോലികൾ വ്യാപകമായി നടക്കുന്ന സമയത്ത് തൊഴിലാളികളെ കിട്ടാതെ കർഷകർ പരക്കം പായുകയാണന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. കെ.പി.സി.സി നിർവാഹക സമിതിയംഗം എം.എൻ. ചന്ദ്രപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ഡി. അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.