ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 8ാമത് ശിവഗിരി തീർത്ഥാടന പദയാത്ര പല്ലന കുമാരകോടിയിൽ നിന്ന് ആരംഭിച്ചു. യൂണിയൻ പ്രസിഡന്റ് കെ.അശോകപണിക്കർ ഉദ്ഘാടനവും ധർമ്മ പതാക കൈമാറലും നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.സോമൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ ക്യാപ്റ്റനും കൗൺസിലർമാരായ ടി.മുരളി വൈസ് ക്യാപ്റ്റനും, ഡി .ഷിബു സഹ ക്യാപ്റ്റനുമാണ്. എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി.സുഭാഷ്, യോഗം ഡയറക്ടർമാരായ പ്രൊഫ.സി.എം.ലോഹിതൻ, ഡോ.ബി.സുരേഷ് കുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പൂപ്പള്ളി മുരളി, പി.ശ്രീധരൻ, ഡി.ഷിബു, ദിനു വാലു പറമ്പിൽ, യൂണിയൻ പഞ്ചായത്ത് അംഗം ഡി.സജി, വനിതാ സംഘംയൂണിയൻ പ്രസിഡന്റ് സുരബാല, സെക്രട്ടറി ലേഖാ മനോജ്, മോഹനൻ, കെ.കെ.ചന്ദ്രൻ, കുമാരകോടി ബാലൻ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറിയും പദയാത്ര ക്യാപ്റ്റനുമായ അഡ്വ. ആർ രാജേഷ് ചന്ദ്രൻ സ്വാഗതവും യൂണിയൻ കൗൺസിലറും വൈസ് ക്യാപ്റ്റനുമായ ടി.മുരളി നന്ദിയും പറഞ്ഞു. വിവിധ ശാഖാ യോഗങ്ങളുടെയും യൂണിയനുകളുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സ്വീകരണം ഏറ്റുവാങ്ങി 30ന് വൈകിട്ട് 4ന് പദയാത്ര ശിവഗിരിയിൽ എത്തി സമൂഹ പ്രാർത്ഥന, പ്രസാദ സ്വീകരണം, പാദകാണിക്ക സമർപ്പണം എന്നിവയോടെ സമാപിക്കും.