ഹരിപ്പാട്: ഏവൂർ ദേശബന്ധു ഗ്രന്ഥശാല ആൻഡ് വായനശാലയുടെ 94ാമത് വാർഷികാഘോഷവും, സാംസ്കാരിക സമ്മേളനവും മഹാകവി കുമാരനാശൻ സ്‌മാരകം വൈസ് ചെയർമാൻ രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ.ജി.ഷിമുരാജ്‌ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി.സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ആദ്യകാല ഗ്രന്ഥശാല പ്രവർത്തകരായിരുന്ന വി.ബാലരാമൻ നായർ, രാമകൃഷ്ണൻ നായർ, ദാമോദര കൈമൾ, പുരുഷോത്തമൻ എന്നിവരെ ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാമചന്ദ്രൻ ആദരിച്ചു. മണിലേഖ, രാധാദേവി ടീച്ചർ, ഏവൂർ സൂര്യകുമാർ, ഇന്ദിരാമ്മ ടീച്ചർ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.കെ.രാജ് മോഹനൻ സ്വാഗതവും, വൈസ് പ്രസിഡന്റ്‌ എച്ച്.ചന്ദ്രസേനൻ നായർ നന്ദിയും പറഞ്ഞു.