ഹരിപ്പാട്: ഭിന്നശേഷി വിഭാഗം കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളം ഹരിപ്പാട് ബ്ലോക്ക് റിസോഴ്‌സ് സെന്റർ സംഘടിപ്പിക്കുന്ന അവധിക്കാല ദ്വി​ദി​ന സഹവാസ ക്യാമ്പായ വർണശലഭങ്ങൾ ചേപ്പാട് പി.എം.ഡി.യു.പി.സ്‌കൂളിൽ സംഘടി​പ്പി​ച്ചു. പഠനയാത്രയും സംഘടിപ്പിച്ചു. ഉദ്ഘാടനം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ആനന്ദൻ നിർവഹിച്ചു. ചേപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രഘു പ്രതിഭയെ ആദരിച്ചു. സ്‌കൂൾ മാനേജർ റവ.ഫാദർ കോശി മാത്യു അനുഗ്രഹ പ്രഭാഷണം നടത്തി. പി.എം. ഡി. സ്‌കൂൾ ഹെഡ്മാസ്റ്റർ
ജേക്കബ് തറയിൽ, ഹരിപ്പാട് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എം.സുധീർഖാൻ റാവുത്തർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി ഷാജി, ട്രെയിനർമാരായ രൂപലത ഒ.ബി, പ്രസന്നകുമാരി, റിസോഴ്‌സ് അദ്ധ്യാപികരായ രജനി സോമൻ, നിഷ, ലിസി, ലത തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ തുളസി അദ്ധ്യക്ഷത വഹിച്ചു.