ചാരുംമൂട്: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ഭരണിക്കാവ് ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കെ.പി.നാരാണക്കുറുപ്പിന്റെ 4-ാമത് ചരമവാർഷികം പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവയോടെ ആചരിച്ചു. പാലമേൽ വടക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വവസതിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡൻറ് പി.കൃഷ്ണൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എൻ.സുന്ദരേശൻ, ബ്ലോക്ക് പ്രസിഡന്റ് ജി.പത്മനാഭപിള്ള, ബ്ലോക്ക് സെക്രട്ടറി എം.ജോഷ്വാ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോർജ്ജ് വർഗ്ഗീസ്, ബ്ലോക്ക് ജോ: സെക്രട്ടറി ജെ.രാമചന്ദ്രൻ പിള്ള, ബ്ലോക്ക് ജോ: സെക്രട്ടറി ടി.എ.വിജയകുമാരി അന്തർജ്ജനം , സംസ്ഥാന കൗൺസിലർ കെ.ജി.മാധവൻ പിള്ള, ബി.രാമചന്ദ്രൻ പിള്ള, സി ടി മോഹനൻ കെ.രാധാകൃഷ്ണപിള്ള, കെ.പൊന്നപ്പൻ, ജി.ജനാർദ്ദനൻ ആചാരി, കെ.രവീന്ദ്രൻ, കെ. തുളസിയമ്മ, പ്രമോദ് നാരായണൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.