അമ്പലപ്പുഴ: പുന്നപ്ര മാക്കി ജംഗ്ഷന് സമീപത്തു നിന്ന് 25 പൊതി കഞ്ചാവുമായി മൂന്നു യുവാക്കളെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു.
പുന്നപ്ര മാക്കി ജംഗ്ഷൻ പഞ്ചായത്ത് കോളനിയിൽ മുഹമ്മദ് മനാഫ് (18), പുന്നപ്ര പുതുവൽ ഹരി (20), പുന്നപ്ര ദൈവത്തിങ്കൽ ഹാഷിം (18) എന്നിവരാണ് 200 ഗ്രാം വീതമുള്ള പൊതികളുമായി പിടിയിലായത്. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി കഞ്ചാവ് വില്ലന വ്യാപകമാണെന്ന രഹസ്യസൂചന ലഭിച്ചതിനെ തുടർന്നാണ് പുന്നപ്ര പൊലീസ് റെയ്ഡ് ശക്തമാക്കിയത്. എസ്.ഐ രാജൻബാബു, സിവിൽ പൊലീസ് ഓഫീസർമാരായ ഉല്ലാസ്, രാജ്കുമാർ, അജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.