ചാരുംമൂട്: നൂറനാട് ഉളവുക്കാട് ദൈവത്തറയിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ഭദ്രാദേവീക്ഷേത്രത്തിലെ സപ്താഹത്തിനു ഇന്നു തുടക്കം.ജനുവരി മൂന്നിന് വൈകിട്ട് നാലിന് നടത്തപ്പെടുന്ന അവഭൃഥസ്നാന ഘോഷയാത്രയോടു കൂടി യജ്ഞം സമാപിക്കും.ക്ഷേത്രതന്ത്രി പെരിങ്ങനാട് രതീഷ് ശശി യജ്ഞശാലയിൽ ഇന്ന് രാവിലെ 6ന് ഭദ്രദീപപ്രതിഷ്ഠ നടത്തും. ചോറ്റാനിക്കര ദേവശ്രീ ആമ്പല്ലൂർ അജിത്ത് സ്വാമിയാണ് യജ്ഞാചാര്യൻ. അതിരുങ്കൽ വാസുദേവൻ, കടപുഴ ബിജു, മടവൂർ അജികുമാർ എന്നിവർ യജ്ഞ പൗരാണികരും, കൃഷ്ണപുരം നെടിയത്ത് മഠം ശ്രീക്കുട്ടൻ തിരുമേനി യജ്ഞഹോതാവുമാണ്. യജ്ഞത്തിന്റെ മൂന്നാം നാളായ തിങ്കൾ വൈകിട്ട് അഞ്ചിന് നാരങ്ങാ വിളക്ക്, ചൊവ്വ വൈകിട്ട് അഞ്ചിന് വിദ്യാഗോപാലമന്ത്രാർച്ചന, ബുധൻ അഞ്ചിന് സർവ്വൈശ്വര്യപൂജ, ആറാം ദിവസമായ വ്യാഴം വൈകിട്ട് അഞ്ചിന് ശനീശ്വരപൂജ.എല്ലാ ദിവസവും പ്രഭാഷണവും അന്നദാനവും നടത്തും.