ചേർത്തല : കണിച്ചുകുളങ്ങര ദേവസ്വം അന്നപൂർണേശ്വരി ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്നുമുതൽ ജനുവരി 4വരെ നടക്കും.രാവിലെ 9ന് നാരായണീയ പാരായണം,വൈകിട്ട് 5.30ന് വിഗ്രഹ ഘോഷയാത്ര,7ന് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ ദീപപ്രകാശനം നടത്തും.യജ്ഞാചാര്യൻ ഡോ.പള്ളിക്കൽ സുനിൽ പ്രഭാഷണവും കുമാരൻ തന്ത്രി അനുഗ്രഹ പ്രഭാഷണവും നടത്തും.നാളെ രാവിലെ 10ന് വരാഹാവതാരം,വൈകിട്ട് 5.30ന് ലളിത സഹസ്രനാമജപം.30ന് രാവിലെ 10ന് നരസിംഹാവതാരം.31ന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരം,ഉച്ചയ്ക്ക് ഉണ്ണിയൂട്ട്.ജനുവരി ഒന്നിന് രാവിലെ 11.30ന് ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന.2ന് രാവിലെ 11ന് രുക്മിണിസ്വയംവരം,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ.3ന് രാവിലെ 9ന് മഹാമൃത്യുഞ്ജയഹോമം,തുടർന്ന് കുചേലഗതി.4ന് പുലർച്ചെ 108 നാളികേര അഷ്ടദ്രവ്യ സമേതം മഹാഗണപതിഹോമം,വൈകിട്ട് 4ന് അവഭൃഥസ്നാന ഘോഷയാത്ര.