ഹരിപ്പാട്: കാർഷിക സർവകലാശാല മൂന്നുവർഷം അടച്ചിട്ടാലും കൃഷിക്ക് യാതൊന്നും സംഭവിക്കില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. സർവകലാശാലയിലെ ശാസ്ത്രജ്ഞർ കർഷകരോടൊപ്പം പാടത്തിറങ്ങിയാൽ കൃഷി രക്ഷപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഹരിതം ഹരിപ്പാട് പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം പള്ളിപ്പാട് നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൃഷി വകുപ്പിന്റെ പ്രവർത്തനങ്ങൾ ഫയലിൽ നിന്നും വയലിലേക്ക് എന്ന രീതിയിലാണ് നടപ്പാക്കുന്നത്. ഫയലും കൊണ്ട് ഇരിക്കാതെ നേരെ വയലിലേക്ക് ഇറങ്ങാനാണ് കൃഷി വകുപ്പ് ആഹ്വാനം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.