മാരാരിക്കുളം:ഓട്ടോ മറിഞ്ഞു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഇരുപതാം വാർഡ് കാവുങ്കൽ കുന്നങ്കേൽ മുരുകപ്പൻ(ഷൺമുഖൻ-47) ആണ് മരിച്ചത്. കഴിഞ്ഞ 17ന് വൈകിട്ട് 4ന് പുന്നമട തോട്ടാത്തോട് തോട്ടിലേക്ക് ഓട്ടോ മറിഞ്ഞാണ് അപകടം. വീട്ടിലേയ്ക്ക് വരുമ്പോൾ മറ്റൊരു വണ്ടിയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ ഷൺമുഖൻ ഓടിച്ചിരുന്ന ഓട്ടോ തോട്ടിലേക്ക് മറിയുകയായിരുന്നു. വള്ളത്തിൽപ്പോയവരാണ് ഷൺമുഖനെ കരക്കെത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചു.ഭാര്യ:രാജമഞ്ജു.മക്കൾ:മിഥില(നഴ്‌സറി അദ്ധ്യാപിക കാവുങ്കൽ പഞ്ചായത്ത് എൽ.പി.സ്‌കൂൾ ),മിഥുൻ.