ചേർത്തല:വിപഞ്ചിക സംഗീത സഭ,സാഹിത്യസഭ,യോഗവിദ്യാലയം,കുട്ടികളുടെഗ്രാമം എന്നിവയുടെ നേതൃത്വത്തിൽ പുതുവർഷം സംഗീതവർഷമായി ആചരിക്കും. പാട്ടിലുടെയും നൃത്തത്തിലൂടെയും ചിരിയിലൂടെയും മാനസിക സംഘർഷം മാറ്റി ആരോഗ്യവും ആനന്ദവും നേടുവാൻ സൗജന്യമായി ക്ലാസുകൾ ഒരുക്കും.എല്ലാമാസവും നാലാമത്തെ ഞായറാഴ്ച പാട്ടുകുളങ്ങര വിപഞ്ചികഹാളിൽ പ്രയഭേദമെന്യേ എല്ലാവർക്കുമായി ഗാനസദസ് സംഘടിപ്പിക്കും.സംഗീത,കഥകളി ആസ്വാദന ക്ലാസ്,പുല്ലാങ്കുഴൽ പരിശീലനം,നാടൻപാട്ട്,കാവ്യാലാപനം, സംഗീതപ്രശ്‌നോത്തരി, സംഗീതമത്സരം എന്നിവ ഉണ്ടാകും. 2020 ജനുവരി 1 ന് രാവിലെ 7ന് വിപഞ്ചികഹാളിൽ വി. വിജയനാഥ് സംഗീതവർഷം ഉദ്ഘാടനം ചെയ്യും. ഫോൺ 9446192659