photo

ടി.കെ.എം.എം കോളേജ് എൻ.എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപി​ച്ചു

ആലപ്പുഴ: നങ്ങ്യാർകുളങ്ങര ടി.കെ.എം.എം.കോളേജിലെ എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഓർമ്മയ്ക്കായി​ കാർത്തികപ്പള്ളി ഗവ.യു.പി സ്കൂൾ അങ്കണത്തി​ൽ ക്യാമ്പ് അംഗങ്ങളും വിശിഷ്ടാതി​ഥി​കളും ചേർന്ന് തേൻമാവ് നട്ടു. നാഷണൽ സർവീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പ് 'സാൾട്ട് ' സമാപിച്ചു. ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ് എച്ച്.നിയാസിന്റെയും സ്‌കൂൾ പ്രഥമാദ്ധ്യാപകൻ ജെ.ശിവദാസ്, ചേപ്പാട് ഗ്രാമപഞ്ചായത്ത് വെൽഫെയർ ബോർഡ് അംഗവും കോളേജിലെ ഗണിത ശാസ്ത്ര അദ്ധ്യാപകനുമായ പ്രൊഫ. എസ്.ശ്രീനിവാസൻ തുടങ്ങിയവർ സംബന്ധി​ച്ചു. പഞ്ചായത്ത് പ്രസിഡന്റ് എച്ച്.നിയാസ് കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. വോളന്റി​യർ ലീഡേഴ്‌സ് ആയ ജിത്തു സുനിലും അർച്ചന നളിനനും മികച്ച വോളന്റി​യേഴ്‌സ് ആയി. മികച്ച ക്യാമ്പ് ലീഡേഴ്‌സ് ആയി എച്ച്.നികേഷ്, പ്രിൻസ് ഭുവനേന്ദ്രൻ, അതുല്യ എന്നിവരെ തിരഞ്ഞെടുത്തു. മികച്ച പ്രകടനങ്ങൾക്ക് ദേവമാലിക, ആഷിക്, ദേവി, രേവതി, സജിനി തുടങ്ങിയവരും സമ്മാനാർഹരായി. പ്രൊഫ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ. പി.ശ്രീമോൻ, മുതുകുളം പഞ്ചായത്ത് വാർഡ് മെമ്പർ ഷേർളി, സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾ , അദ്ധ്യാപകരായ ആർ.രമേഷ്, മുഹമ്മദ് ഷെരീഫ്, കോളേജ് യൂണിയൻ ചെയർമാൻ എസ്.നവീൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. എം.വി .പ്രീത സ്വാഗതവും ഡോ. വി.ശ്രീജ നന്ദിയും പറഞ്ഞു.

നൂറ് വീടുകളിൽ ജൈവ പച്ചക്കറിത്തോട്ടം
കാർത്തികപ്പള്ളി ഗവ. യു പി സ്‌കൂളിൽ നടന്ന ക്യാമ്പിന്റെ ഭാഗമായി ചിങ്ങോലി പഞ്ചായത്ത് ഒന്നാം വാർഡിലെ നൂറ് വീടുകളിൽ ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ചു നൽകി.കാലാവസ്ഥാവ്യതിയാനവും മാലിന്യ സംസ്‌കരണവും എന്ന വിഷയത്തിൽ സ്‌കൂൾ മാനേജ്‌മെൻറ് വൈസ് ചെയർമാൻ ബി.കൃഷ്ണകുമാർ കുട്ടികളോട് സംവദിച്ചു. വ്യക്തിത്വവികസനം, ലഹരിവർജ്ജന ബോധവത്കരണം, വിവരാവകാശനിയമം, ഫയർ ആൻഡ് സേഫ്റ്റി, പാലിയേറ്റീവ് കെയർ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകളെടുത്തു.

കഴുവേറ്റുകുന്നേൽ തോട് വി​ദ്യാർത്ഥി​കൾ വൃത്തിയാക്കി.