ആലപ്പുഴ: സാഹിത്യ-കവിത രചനാരംഗത്തെ സമഗ്രമായ സംഭാവനയ്ക്കുള്ള 2019ലെ തങ്കി ഇല്ലിക്കൽ തൈവേലിയ്ക്കകത്ത് ജോബ് മെമ്മോറിയൽ സാഹിത്യ അവാർഡിന് കവി ചന്തിരൂർ ദിവാകരനെ തിരഞ്ഞെടുത്തതായി അവർഡ് നിർണ്ണയ കമ്മിറ്റി ചെയർമാൻ മുരളി ആലശ്ശേരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 11111രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 31ന് ചന്തിരൂിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ദലീമ ജോജോ വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ അവാർഡ് നിർണ്ണയ കമ്മിറ്റി കൺവീനർ വെട്ടയ്ക്കൽ മജീദ്, അംഗം അഡ്വ. ടി.നിക്ളാവ് എന്നിവരും പങ്കെടുത്തു.