കായംകുളം: ദീർഘകാലമായി ഷുഗർ രോഗബാധിതനായി കാൽവിരൽ മുറിച്ച് മാറ്റിചികിത്സയിൽ കഴിയുന്ന രോഗിക്ക് മുതുകുളം തെക്ക് കാരുണ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചികിത്സാ ധനസഹായം നൽകി.
കാരുണ്യം ചാരിറ്റബിൾ സൊസൈറ്റി മുൻ പ്രസിഡന്റ് രാമപുരം അശോക് കുമാർ ധനസഹായം കൈമാറി. സെക്രട്ടറി കെ. രാജേഷ് കുമാർ, എൻ. രാജ്‌നാഥ് എന്നിവർ പങ്കെടുത്തു.