കായംകുളം: പുതിയ വിള കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് സമാപിച്ചു.പുതിയവിള ഗവ: എൽ.പി.എസിൽ സമാപന സമ്മേളനം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി. അംബുജാക്ഷി ഉദ്ഘാടനം ചെയ്തു.
പി ടി.എ പ്രസിഡന്റ് സുരേഷ് പുത്തൻ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എൻ.രാജഗോപാൽ,പ്രിൻസിപ്പൽ ഇൻചാർജ് ഷൈനി, പുതിയ വിള എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് വസന്തകുമാരി, സുനിൽ കൊപ്പാറേത്ത്, എസ്.രാജേഷ്, അനിൽ ബോസ് , എസ്. ശ്രീലക്ഷ്മി, ഉമ എന്നിവർ പങ്കെടുത്തു.