ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ, ജനദ്രോഹ നടപടികൾക്കെതിരേ ജനുവരി 8ന് നടക്കുന്ന അഖിലേന്ത്യാ പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന് സംസ്ഥാന സംയുക്ത ട്രേഡ് യൂണിയൻ തെക്കൻ മേഖല ജാഥാക്യാപ്റ്റനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആർ.ചന്ദ്രശേഖരൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിലക്കയറ്റം തടയുക, പൊതുമേഖല വിൽപ്പന അവസാനിപ്പിക്കുക, തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പൊതുപണിമുടക്ക്. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള, എം.വി.ഗോപകുമാർ, എച്ച്.സലാം, പി.ഗാനകുമാർ, ജി.ബൈജു,അഡ്വ.ടി.ബി.മിനി,എം.പി.ഗോപകുമാർ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.