അരൂർ: ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിയുടെ ഇന്ധന ടാങ്കിൽ നിന്ന് ഡീസൽ ചോർന്നത് പരിഭ്രാന്തി പരത്തി. ദേശീയ പാതയിൽ അരൂർ പള്ളി ബസ് സ്റ്റോപ്പിൽ വച്ചാണ് ചോർച്ച കണ്ടത്. എറണാകുളത്തു നിന്നും അരൂർ ഭാഗത്തേക്ക് വരികയായിരുന്നു ടിപ്പർ ലോറി .തുടക്കത്തിൽ തന്നെ ചോർച്ച കണ്ടതിനാൽ ദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട് 4നായിരുന്നു സംഭവം.അരൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി ആദ്യം മണ്ണ് ഉപയേഗിച്ചും പിന്നീട് വെള്ളം ഉപയോഗിച്ചും റോഡിൽ പരന്ന ഡീസൽ നീക്കം ചെയ്തു. സംഭവത്തെ തുടർന്ന് ഭാഗികമായി സ്തംഭിച്ച ഗതാഗതം അരൂർ പൊലീസ് സ്ഥലത്തെത്തി പുന:സ്ഥാപിച്ചു