മാവേലിക്കര : എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ അഡ്മിനിസ്ട്രേറ്ററായി അഡ്വ.സിനിൽ മുണ്ടപ്പള്ളി ചുമതലയേറ്റു. സമൂഹ പ്രാർത്ഥയോടെ തുടങ്ങിയ ചടങ്ങിൽ മുൻ യൂണിയൻ വൈസ് പ്രസിഡന്റ് ഷാജി എം പണിക്കർ, പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് പദ്മകുമാർ, കായംകുളം യൂണിയൻ സെക്രട്ടറി പ്രദീപ് ലാൽ, യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ, അജോയ് മാവേലിക്കര, മുൻ ബോർഡ്‌ അംഗങ്ങളായ ജയകുമാർ പാറപ്പുറത്ത്, ബി. സത്യപാൽ, ഇറവങ്കര വിശ്വനാഥൻ, ദയകുമാർ ചെന്നിത്തല, മൊട്ടക്കൽ സോമൻ, അനിൽരാജ്, മുൻ യൂണിയൻ കൗൺസിലർമാരായ, വിനു ധർമരാജ്, രാജൻ ഡ്രീംസ്‌, അഭിലാഷ് ഓലകെട്ടി, പി. ചന്ദ്രബോസ്, സുധ വിജയകുട്ടൻ, ഗോപൻ ആഞ്ഞിലിപ്ര, അജി പേരത്തേരിൽ, രാജേഷ് കടവൂർ, സുരേഷ് ചെട്ടികുളങ്ങര, വന്ദന, ശ്രീജിത് പള്ളിക്കൽ, രഞ്ജിത്ത് ചുനക്കര തുടങ്ങിയവർ പങ്കെടുത്തു.