കറ്റാനം : ഭരണിക്കാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 134-മത് ജന്മദിനത്തിൽ ജന്മദിന സമ്മേളനവും പതാക ഉയർത്തലും കേക്ക് മുറിക്കലും നടന്നു. മണ്ഡലം പ്രസിഡന്റ് കെ.ആർ.ഷൈജു അദ്ധ്യക്ഷത വഹിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി അംഗം എൻ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. ജി.രാധാകൃഷ്ണൻ,പ്രൊഫ. ചന്ദ്രശേഖരൻ പിള്ള,എൻ മോഹനൻ,അഡ്വ.ദീപ ദിവാകർ എന്നിവർ സംസാരിച്ചു.