ഹരിപ്പാട്: കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ 135-ാം കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു. ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.ആർ.ഹരികുമാറും കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.വിനോദ്കുമാറും ചേർന്ന് ജന്മദിന കേക്ക് മുറിച്ചു. ജന്മദിന സമ്മേളനം കെ.പി.സി.സി നിർവാഹക സമിതിയംഗം എം.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് എം.കെ. വിജയൻ, കെ.എം.രാജു, എസ്.ദീപു, മുഞ്ഞിനാട്ട് രാമചന്ദ്രൻ, കെ.കെ.സുരേന്ദ്രനാഥ്, ശ്രീദേവി രാജൻ, എം.സജീവ്, കെ.എസ്.ഹരികൃഷ്ണൻ, എം.ശ്രീക്കുട്ടൻ, പി.ജി.ശാന്തകുമാർ, കെ.കെ.രാമകൃഷ്ണൻ, ജയപ്രകാശ്, വൃന്ദ.എസ്.കുമാർ തുടങ്ങിയവർ സംസാരിച്ചു.