ആലപ്പുഴ: വെണ്മണി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ മാട്രിമോണിയലിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ. ലെജുകുമാർ നിർവഹിച്ചു. മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്യുന്നവരെക്കുറിച്ച് കുടുംബശ്രീ ശൃംഖലകൾ വഴി അന്വേഷണം നടക്കും. സ്ത്രീകൾക്ക് സൗജന്യവും പുരുഷന്മാർക്ക് 1000 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ വത്സലകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിബിൻ പി. വർഗീസ്, അജിത മോഹൻ തുടങ്ങിയവർ സംസാരിച്ചു.