ചാരുംമൂട്‌: താമരക്കുളം നെടിയാണിക്കൽ ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹ ജ്ഞാനയജ്ഞം നാളെ മുതൽ ജനുവരി 5 വരെ നടക്കും.

മഞ്ചല്ലൂർ സതീഷ് ആണ് യജ്ഞാചാര്യൻ.

ഇന്ന് വൈകിട്ട് 7 ന് യജ്ഞശാലയിൽ ശ്രീകൃഷ്ണ വിഗ്രഹ പ്രതിഷ്ഠയും ഭദ്രദീപ പ്രകാശനവും നടക്കും.

നാളെ ഉച്ചയ്ക്ക് 12ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ കെ.എസ്.രവിയ്ക്ക് സ്വീകരണം നൽകും.

സപ്താഹ ദിനങ്ങളിൽ രാവിലെ 7.30 ന് ഭാഗവതപാരായണം, 11-30ന് ആചാര്യ പ്രഭാഷണം, ഒന്നി​ന് പ്രസാദമൂട്ട്, 7 ന് ലളിതാസഹസ്ര നാമജപം, 7.15ന് ആദ്ധ്യാത്മിക പ്രഭാഷണം എന്നിവ നടക്കും.

5 ന് സമാപന ദിവസം രാവിലെ 5-30ന് അഷ്ടദ്രവ്യ മഹാഗണപതിഹവനം, മഹാമൃത്യുഞ്ജയഹോമം, സ്വധാമപ്രാപ്തി, 11 ന് ശുകപൂജ, 12.30 ന് സമൂഹസദ്യ,വൈകിട്ട് 4 ന് അവഭൃഥസ്നാന ഘോഷയാത്ര, രാത്രി 8.30 ന് കുത്തിയോട്ടച്ചുവടും പാട്ടും.