kuttiyil-temple

മാന്നാർ: കുട്ടമ്പേരൂർ കുറ്റിയിൽ ശ്രീദുർഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.മദനേശ്വരൻ അദ്ധ്യക്ഷതവഹിച്ചു. അഖിലഭാരത അയ്യപ്പസേവാസംഘം ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഡി.വിജയകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരിൽ, ക്ഷേത്രകാര്യദർശി അഡ്വ. കെ.വേണുഗോപാൽ, മുഖ്യകാര്യദർശി കെ.വി.രാമകൃഷ്ണൻ, മാന്നാർ മൻമഥൻ, കെ.പി.നാരായണക്കുറുപ്പ്, സി.ഒ.വിശ്വനാഥൻ, ലീലഭായി ദിവാകരൻ, രത്നമണി ചെല്ലപ്പൻ തുടങ്ങിയവർ സംസാരിച്ചു.