മാവേലിക്കര: കല്ലുമല ഉമ്പർനാട് നരസിംഹ കുശ്മാണ്ഡസ്വാമി സിദ്ധാശ്രമത്തിൽ ആഴിപൂജ നടത്തി. 41 വിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ഉമ്പർനാട് തത്ത്വമസി യുവജന സമിതി നടത്തിയ ആഴിപൂജയ്ക്ക് പെരിങ്ങര പേരകത്ത് സുകുമാരസ്വാമി കാർമികത്വം വഹിച്ചു. വൈകിട്ട് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് മുന്നിൽ നിന്ന് വിളക്കെഴുന്നള്ളത്ത് ആരംഭിച്ചു. തുടർന്ന് പെരിങ്ങര മാനവ ഗ്രാമ സേവാസമിതിയുടെ നേതൃത്വത്തിൽ അയ്യപ്പൻ പാട്ട് നടന്നു. ദക്ഷിണയായി ലഭിച്ച തുക അശരണരായ രോഗികളെ സഹായിക്കുന്നതിനായി വിവിധ സേവാ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ചടങ്ങിൽ ലഭിച്ച ദക്ഷിണ തുക ഗുരുസ്വാമിമാർ സേവാ സമിതിക്ക് കൈമാറി.