ആലപ്പുഴ: കെ.ടി.ഡി.സിയുടെ ബഡ്ജറ്റ് ഹോട്ടൽ "റിപ്പിൾ ലാന്റ്" ആലപ്പുഴയിൽ നാളെ പ്രവർത്തനം ആരംഭിക്കും. വൈകിട്ട് 5ന് കളപ്പുരയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.എം.തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയാകും. കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ പങ്കെടുക്കും. കെ.ടി.ഡി.സി ടാമറിന്റ് ഹോട്ടൽ 2കോടി രൂപ ചെലവഴിച്ച് നവീകരിച്ചാണ് "റിപ്പിൾ ലാന്റ്" എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഡീലക്സ്,പ്രീമിയം, സ്യൂട്ട് എന്നീ മൂന്ന് തരത്തിലുള്ള മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്. 1300മുതൽ 2000രൂപ വരെയാണ് വാടക. മുറികൾ ഓൺലൈനായി ബുക്കുചെയ്യാൻ സൗകര്യം ഉണ്ട്. ഫോൺ 0477 2244460.