മാവേലിക്കര: കൊറ്റാർകാവിൽ ആളില്ലാതിരുന്ന സമയത്ത് വീട്ടിൽ നിന്നു 25 പവൻ സ്വർണം അപഹരിച്ച കേസിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. വിരലടയാള റിപ്പോർട്ട് ലഭിച്ചാലുടൻ സ്ഥിരം മോഷ്ടാക്കളുടെ വിരലടയാളവുമായി താരതമ്യം ചെയ്യും. കൊറ്റാർകാവ് കൊച്ചുതെക്കേടത്ത് ശാലേം സാമുവേൽ ടൈറ്റസിന്റെ വീട്ടിൽ നിന്നാണ് 25 പവൻ മോഷ്ടിക്കപ്പെട്ടത്. മോഷണം നടന്ന സമയം സംബന്ധിച്ച് കൃത്യമായ ധാരണയില്ലാത്തതിനാൽ 25 മുതൽ 27 വരെയുള്ള ക്യാമറ ദൃശ്യങ്ങൾ പൊലീസ് വ്യക്തമായി പരിശോധിക്കുന്നുണ്ടെന്നും റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായും എസ്.ഐ എസ്.പ്രദീപ് പറഞ്ഞു.