ആലപ്പുഴ : പുതുവർഷത്തെ വരവേൽക്കാനായി ജില്ല ഭരണകൂടവും ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ആലപ്പുഴ ബീച്ച് ഫെസ്റ്റിന് തുടക്കമായി. മന്ത്രി ജി.സുധാകരൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.
കളക്ടർ എം.അഞ്ജന, ഡി.റ്റി.പി.സി സെക്രട്ടറി എം.മാലിൻ എന്നിവർ സംസാരിച്ചു. ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലും നെഹ്രു യുവ കേന്ദ്രയും ആലപ്പുഴ വുമൺ ഇനിഷിയേറ്റിവുമായി ചേർന്ന് ആരംഭിച്ച ഹോം മെയ്ഡ് കേക്ക് ആൻഡ് ചോക്ലേറ്റ് ഫെസ്റ്റിന്റെ ഉദ്ഘാടനം കളക്ടർ നിർവഹിച്ചു. നാലു ദിവസം നീണ്ടു നിൽക്കുന്ന ബീച്ച് ഫെസ്റ്റിവൽ പുതുവത്സരാഘോഷത്തോടെ സമാപിക്കും. നഗരസഭയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഉദ്ഘാടന ചടങ്ങിൽ നിന്ന് നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ വിട്ടുനിന്നു.