ഹരിപ്പാട്: തട്ടാരമ്പലം - തൃക്കുന്നപ്പുഴ റോഡിൽ കരിപ്പുഴ മുതൽ നങ്ങ്യാർകുളങ്ങര വരെയുള്ള ഭാഗത്തിന്റെ പുനരുദ്ധാരണത്തിന് 4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. നടപ്പാതയിൽ ഇന്റർലോക്ക് ടൈൽ പാകൽ, ഓടയുടേയും, കവറിംഗ് സ്ലാബുകളുടേയും നിർമ്മാണം, റോഡിലെ പ്രധാന ഭാഗങ്ങളിലെ സൗന്ദര്യവത്കരണം, ട്രാഫിക് സുരക്ഷാ വർക്കുകൾ, സംരക്ഷണ പ്രവർത്തനം എന്നിവയ്ക്കാണ് തുക അനുവദിച്ചത്. റോഡിന്റെ സാങ്കേതിക അനുമതിമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗം പൂർത്തീകരിച്ച് വർക്ക് ടെൻഡർ ചെയ്യുന്നതിനുള്ള നിർദേശം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയതായും ചെന്നിത്തല പറഞ്ഞു.