മാവേലിക്കര: ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിൽ മഹാഭാരതം തത്വസമീക്ഷ അന്താരാഷ്ട്ര സാംസ്കാരികോത്സവം 28ാം ദിവസം നടന്ന സാംസ്കാരിക സദസ്സ് മുൻ മിസോറം ഗവർണ്ണർ കുമ്മനം രാജശേഖരൻ ഉദ്‌ഘാടനം ചെയ്തു. പി.കെ.രജികുമാർ അധ്യക്ഷനായി. ഡോ.സി.വി.ജയമണി മുഖ്യ പ്രഭാഷണം നടത്തി. ജി.ഹരിപ്രസാദ്, അഭിലാഷ് വി.നായർ എന്നിവർ സംസാരിച്ചു.
ചെട്ടികുളങ്ങരയിൽ ഇന്ന്
രാവിലെ 5ന് കലശപൂജ, 5.30ന് ഗണപതിഹോമം, കോടി അർച്ചന ആരംഭം. 6.30ന് മുചുകുന്ദോപാഖ്യാനം മുതൽ സരിത് സാഗര സംവാദം, ശീലവർണ്ണനം വരെ മഹാഭാരതം പാരായണം, 7.30ന് ശ്രീസൂക്ത ഹോമം. 11.30ന് കലശം എഴുന്നള്ളത് തുടർന്ന് കലശാഭിഷേകം. 11.30നും വൈകിട്ട് 4നും യജ്ഞാചാര്യന്റെ പ്രഭാഷണം. വൈകിട്ട് 5.30ന് സാംസ്‌കാരിക സദസ്. മഹാഭാരതം അറിയപ്പെടാത്ത നേരുകൾ എന്ന വിഷയത്തിൽ രംഗഹരി മുഖ്യ പ്രഭാഷണം നടത്തും. 7.30ന് കലാസന്ധ്യയിൽ ഭോപ്പാൽ ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ സംഗ്രഹാലയ അവതരിപ്പിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ കലാ പരിപാടികൾ