photo

ചേർത്തല:മുസ്ലീം ജമാഅത്ത് കൗൺസിൽ താലൂക്ക് കമ്മി​റ്റിയും വിവിധ രാഷ്ട്രീയ സാമുദായിക സംഘടനകളും ചേർന്ന് പൗരത്വ നിയമ ഭേഗതിക്കെതിരെ നഗരത്തിൽ പ്രതിഷേധറാലിയും മഹാസമ്മേളനവും നടത്തി. പ്രകടനം മുനിസിപ്പൽമൈതാനിയിൽ സമാപിച്ചു.തുടർന്ന് നടന്ന സമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.വി.ഡി.സതീശൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.സ്വാഗതസംഘം ചെയർമാൻ സി.എം.അബ്ദുൾസലാം അദ്ധ്യക്ഷനായി.ഷാനിമോൾഉസ്മാൻ പ്രതിജ്ഞചൊല്ലി കൊടുത്തു.നിസാർ കോതങ്ങാട് പ്രമേയം അവതരിപ്പിച്ചു.വി.ടി.ജോസഫ്,എസ്.ശരത്,എൻ.ആർ.ബാബുരാജ്,ബി.ഫൈസൽ,എം.എച്ച്.ഷാജഹാൻ,കെ.എ.ലത്തീഫ്,കെ.എസ്.അഷറഫ്,പി.കെ.അബ്ദുൾജലീൽ,ടി.എസ്.നാസിമുദ്ദീൻ എന്നിവർ പങ്കെടുത്തു.