തുറവൂർ: തുറവൂർ തെക്ക് പുത്തൻചന്ത ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ ഉത്സവം 31 ന് തുടങ്ങി ജനുവരി മൂന്നിന് സമാപിക്കും. 31ന് രാവിലെ 9 ന് എസ്.എൻ.ഡി.പി യോഗം 765-ാം ശാഖാ പ്രസിഡന്റ് ഷിബുലാൽ പതാക ഉയർത്തും.വൈകിട്ട് 5 ന് പിച്ചള പൊതിഞ്ഞ ശ്രീകോവിൽ വാതിലിന്റെ സമർപ്പണം ചേർത്തല യൂണിയൻ പ്രസിഡൻറ് കെ.വി.സാബുലാൽ നിർവ്വഹിക്കും. ജനുവരി 2ന് വൈകിട്ട് 5.30ന് സർവ്വൈശ്വര്യപൂജയ്ക്ക് ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഭദ്രദീപ പ്രകാശനം നടത്തും. രാത്രി 9.30 ന് ഫ്യൂഷൻ ത്രില്ലർ കോമഡി ഷോ,.മഹോത്സവ ദിനമായ 3 ന് രാവിലെ 8ന് പഞ്ചവാദ്യം.10 ന് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ ഗുരുപൂജയും കുടുംബ ഐശ്വര്യപൂജയും നടക്കും.11 ന് കോട്ടയം ശ്രീനാരായണ സേവാനികേതനിലെ ആശാ പ്രദീപിന്റെ ഗുരുദേവ പ്രഭാഷണം. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം.വൈകിട്ട് 6ന് വിശേഷാൽ ദീപാരാധന. 6.30ന് വൈക്കം ശ്രീ ദുർഗ്ഗ ഭജൻസ് അവതരിപ്പിക്കുന്ന സാമ്പ്രദായിക് ഭജൻസ്. 7 ന് നാട്ടുതാലപ്പൊലി, കഞ്ഞി വിതരണം തുടർന്ന് മംഗളാരതി.