ഹരിപ്പാട്: എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. ഹരിപ്പാട് ഏരിയ സെക്രട്ടറി വിഷ്ണുവിനാണ് (22) ഇന്നലെ രാത്രി 9.30 ഓടെ നങ്ങ്യാർകുളങ്ങര ജംഗ്ഷന് സമീപം വച്ച് മർദ്ദനമേറ്റത്. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ മറ്റ് രണ്ട് ബൈക്കുകളിലായെത്തിയ നാലുപേർ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. അപകടം നടന്നതാണെന്ന് കരുതി ആളുകൾ കൂടിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി. പരിക്കേറ്റ വിഷ്ണുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.