തുറവൂർ: പട്ടണക്കാട് നന്മ റസിഡന്റ്സ് അസോസിയേഷൻ രൂപീകരണം ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി ഉദ്ഘാടനം ചെയ്തു. അസോ.പ്രസിഡൻറ് ആർ.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രമോദ്, മുൻ പ്രസിഡൻറ് ടി.എം.ഷെരീഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ടി.എച്ച്.സലാം, പത്മ സതീഷ്, നാരായണൻകുട്ടി നായർ,പി.കെ.മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.