തുറവൂർ: ലഹരി വിരുദ്ധ സന്ദേശവുമായി സൈക്കിളിൽ ഇന്ത്യാ പര്യടനം നടത്തിയ പൊലീസ് ഇൻസ്പെക്ടർ വി.എസ്.നവാസിനെയും സഹയാത്രികരായ അലക്സ് വർക്കി, വിനിൽ എന്നിവരെയും സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു.
കൊച്ചിയിൽ നിന്ന് ജമ്മു കാശ്മീർ വരെ 37 ദിവസം കൊണ്ട് 3600 കിലോമീറ്ററാണ് സംഘം സഞ്ചരിച്ചത്. കുത്തിയതോട് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയ്ക്കു ശേഷം വാദ്യമേളങ്ങളുടെയും നിരവധി സൈക്കിളുകളുടെയും അകമ്പടിയോടെ ജന്മനാട്ടിലെ സമ്മേളന വേദിയിലേക്ക് മൂവരെയും ആനയിച്ചു. തുടർന്ന് കുറുമ്പിൽ പാലത്തിന് സമീപം ചേർന്ന അനുമോദന സമ്മേളനം അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എൻ.ദയാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രേമ രാജപ്പൻ ഉപഹാര സമർപ്പണം നിർവ്വഹിച്ചു. കുത്തിയതോട് സി.ഐ പി.എസ്.ഷിജു, ടി.എൻ.പ്രകാശൻ, കല്പനാദത്ത് എസ്.കണ്ണാട്ട്, എൻ.തിലകൻ, കെ.കെ.ഷിഹാബ്, ദാമോധർ രാധാകൃഷ്ണൻ, എ.മുജീബ് റഹ് മാൻ, വി.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.