മാവേലിക്കര: കൊറ്റാർകാവിൽ ആളില്ലാത്ത വീട്ടിൽ നിന്നു 25 പവൻ അപഹരിച്ച കേസിൽ മൂന്നു വിരലടയാളങ്ങൾ ലഭിച്ചു.
വീട്ടിലെ 2 കുട്ടികളുടെ വിരലടയാളം ഇന്ന് ശേഖരിച്ച ശേഷം ഇവ പരിശോധനയ്ക്ക് അയയ്ക്കും. ഇതിന്റെ ഫലം കിട്ടിയ ശേഷം സ്ഥിരം മോഷ്ടാക്കളുടെ വിരലടയാളവുമായി താരതമ്യം ചെയ്യുമെന്നു എസ്.ഐ എസ്.പ്രദീപ് പറഞ്ഞു. കൊറ്റാർകാവ് കൊച്ചുതെക്കേടത്ത് ശാലേം സാമുവേൽ ടൈറ്റസിന്റെ വീട്ടിലാണ് കവർച്ച നടന്നത്.