ചാരുംമൂട് : നൂറനാട് പണയിൽ മുകളുവിള സഹോദര വാട്ട്സാപ്പ് കൂട്ടയ്മയുടെയും ബ്രദേഴ്സ് യുവജന ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ, ജേർണലിസത്തിൽ എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് അഞ്ചാം റാങ്ക് നേടിയ അക്ഷിതരാജിനെ അനുമോദിച്ചു. പൊതുസമ്മേളനവും ആദരവും ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ജി. മോഹനൻപിള്ള അദ്ധ്യക്ഷത വഹിച്ചു. പാലമേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ബിജു, വാർഡ് മെമ്പർമാരായ ശ്രീനി, ധർമ്മപാലൻ, യുവമോർച്ച മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് പീയുഷ് ചാരുംമൂട്, ശ്രീജിത്ത്, അനിൽ എന്നിവർ സംസാരിച്ചു. ചികിത്സാ സഹായം, സ്കോളർഷിപ്പ് വിതരണവും നടന്നു.