അരൂർ: അരൂർ - ഇടക്കൊച്ചി പാലത്തിൽ നിന്ന് കായലിൽ ചാടിയ അജ്ഞാതൻ മരിച്ചു. ഇന്നലെ വൈകിട്ട് രണ്ടരയോടെയാണ് അറുപത് വയസ് തോന്നിക്കുന്ന ആൾ ചാടിയത്. ഈ സമയം പാലത്തിലൂടെ വരികയായിരുന്ന ആട്ടോ ഡ്രൈവറാണ് സംഭവം ആദ്യം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ എത്തിയ അരൂർ ഫയർഫോഴ്സ് വെള്ളത്തിൽ പൊങ്ങിക്കിടന്ന മൃതദേഹം വള്ളത്തിൽ കരയ്ക്കെത്തിച്ചു. കാലിൽ തീപ്പൊള്ളലേറ്റ വ്രണമുണ്ട്. നീലമുണ്ടും വെള്ള ഷർട്ടുമാണ് വേഷം. മൃതദേഹം തുറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.