ആലപ്പുഴ:വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർഭയ ദിനമായ ഇന്നലെ രാത്രി പതിനൊന്നുമുതൽ രണ്ടുമണിക്കൂർ ജില്ലയിലെ വിവിധ നഗരമേഖലകളിൽ സ്ത്രീകളുടെ നടത്തം സംഘടിപ്പിച്ചു. വനിത ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 'പൊതുയിടം എന്റേതും' എന്നപേരിൽ സ്ത്രീകൾ രാത്രി നടത്തം നടത്തിയത്.