ചേർത്തല: പൂട്ടിക്കിടന്ന ഹോട്ടലിൽ നിന്ന് പാത്രങ്ങൾ അപഹരിച്ച് വിൽക്കാൻ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട് തിരുനൽവേലി സ്വദേശി രാജുവിനെ (46) ചേർത്തല പൊലീസ് അറസ്​റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം.

കോടതി കവലയ്ക്ക് സമീപത്തെ ഹോട്ടലിൽ നിന്ന് അപഹരിച്ച ഉരുളിയും പ്രഷർകുക്കറും വിൽക്കാൻ ഇരുമ്പുപാലത്തിന് സമീപത്തെ കടയിൽ ഇയാൾ എത്തിയതോടെ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഹോട്ടലിന്റെ പിൻഭാഗത്തുള്ള വെന്റിലേ​റ്ററിലൂടെയാണ് രാജു ഉള്ളിൽ കടന്നത്. ജോലി തേടി എത്തിയ ഇയാൾ നാളുകളായി നഗരത്തിലുണ്ടെന്നും മ​റ്റ് കേസുകളിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ വി.പി. മോഹൻലാൽ പറഞ്ഞു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.