ആലപ്പുഴ:പുതുവത്സരാഘോഷങ്ങൾ അതിരു കടന്നാൽ പിടിവീണതു തന്നെ.ഓരോ നിമിഷവും അതീവ ജാഗ്രതയോടെ നിരീക്ഷണവുമായി പൊലീസുണ്ട്. ജില്ലയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ മതസൗഹാർദ്ദം നിലനിർത്തിയും സമാധാനപൂർണമായ അന്തരീക്ഷം നിലനിർത്തിയും വേണം ആഘോഷങ്ങളെന്ന സന്ദേശമാണ് അധികൃതർ നൽകുന്നത്. ജനങ്ങൾക്ക് സംരക്ഷണവും സുരക്ഷിതത്വവും നല്കുവാനും ആഹ്ലാദ പൂർണമായി
പുതുവത്സരത്തെ വരവേല്ക്കുന്നതിനുമായി ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയുടെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ജില്ലയിലെ ഓരോ പൊലീസ് സ്റ്റേഷനിലേയും ലഭ്യമായ അംഗബലത്തിന് അനുസരിച്ച് കർമ്മ പദ്ധതിയാണ് ഒരുക്കിയിട്ടുള്ളത്.
ഇന്ന് വൈകിട്ട് 5 മണി മുതൽ വിവിധ റിസോർട്ടുകളിലും ഹോട്ടലുകളിലും ബീച്ചുകളിലും നടത്തുന്ന ആഘോഷങ്ങളിൽ സാമൂഹ്യവിരുദ്ധ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പുവരുത്തും
വിദേശീയരടക്കമുളള ടൂറിസ്റ്റുകളെയും സ്ത്രീകളെയും പ്രദേശവാസികളും മറ്റും മദ്യലഹരിയിൽ ശല്യം ചെയ്യുന്നതിനെതിരെ ശക്തമായ നടപടി
ആഘോഷപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലും പാതയോരങ്ങളിലും ശക്തമായ പട്രോളിംഗ് . ദേശീയപാതകളിലും സംസ്ഥാന പാതകളിലും കർശന വാഹനപരിശോധന.
മദ്യപിച്ചും അമിത വേഗതയിലും വാഹനം ഓടിക്കുന്നവർക്ക് എതിരെ
ശക്തമായ നിയമനടപടി
ആഘോഷങ്ങൾ അതിരു വിടാതിരിക്കാനും ഇതിന്റെ മറവിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെയും ശക്തമായ നടപടികൾ കൈക്കൊള്ളും.
സ്ത്രീകളോടും കുട്ടികളോടും കാണിക്കുന്ന എല്ലാവിധ അതിക്രമങ്ങൾക്കെതിരെയും ശക്തമായ കരുതൽ നടപടി
ഹൗസ് ബോട്ടിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഹൗസ് ബോട്ട് ഉൾപ്പടെയുള്ളവയുടെ മുകളിൽ ആഘോഷം പാടില്ല
ഹൗസ് ബോട്ടിലും മറ്റ് യാനങ്ങളിലും മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചാൽ കേസെടുക്കും.
മോഷണം, പിടിച്ചുപറി, എന്നീ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന മുൻകാലകുറ്റവാളികൾക്കെതിരെ കരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടി
രാത്രി സമയത്ത് പള്ളിയിലും മറ്റ് ആഘോഷ സ്ഥലങ്ങളിലും പോകുന്നവർക്ക് പൂർണ സുരക്ഷ
ഉറപ്പുവരുത്തും. ഒപ്പം ആ സമയത്ത് അവരുടെ വീടുകളിൽ മോഷണവും മറ്റും നടക്കുന്നതിനുള്ള സാദ്ധ്യത കണക്കിലെടുത്ത് ശക്തമായ പട്രോളിംഗ് ഉൾപ്പടെയുള്ള മുൻകരുതൽ നടപടികൾ
എല്ലാ പൊലീസ് ഓഫീസർമാരും ക്രമസമാധാന പാലത്തിന് വ്യക്തിഗത ശ്രദ്ധ പതിപ്പിക്കും. ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കും.
പുതുവത്സരാഘോഷങ്ങളിൽ മദ്യം, മയക്കുമരുന്ന് മറ്റ് ലഹരി വസ്തുക്കളുടെയും ഉപഭോഗം
നടത്തുന്നില്ലെന്ന് ഉറപ്പു വരുത്തുവാൻ റെയ്ഡ് ഉൾപ്പടെയുള്ള കർശന നടപടി സ്വീകരിക്കും.
ഷാഡോ പൊലീസ്, പിങ്ക് പൊലീസ്, പൊലീസ് രഹസ്യാന്വേഷണ വിഭാഗം എന്നിവരെയും നിരീക്ഷണങ്ങൾക്കും സത്വരനടപടികൾക്കുമായി ഫലപ്രദമായി വിന്യസിക്കും.