ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക,സർക്കാർ ഡിപ്പാർട്ട്മെന്റാക്കി കെ.എസ്.ആർ.ടി.സി.യെ സംരക്ഷിക്കുക,കേന്ദ്രസർക്കാരിന്റെ പൊതുമേഖലാ സ്വകാര്യവത്കരണ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 3 ന് പ്രതിഷേധ ധർണ നടത്തും. ആലുക്കാസ് ഗ്രൗണ്ടിൽ നടക്കുന്ന സമരം ബി.എം.എസ് സംസ്ഥാന ജനറൽസെക്രട്ടറി എം.പി.രാജീവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി.പി.വിജയൻ അദ്ധ്യക്ഷത വഹിക്കും.