ആലപ്പുഴ : ജില്ലയിൽ രണ്ടാംഘട്ട ആർദ്റം പദ്ധതിയുടെ ഭാഗമായി നാല് കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനത്തിനൊരുങ്ങി. രണ്ടാംഘട്ടത്തിൽ 40 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് തയ്യാറാവുന്നത്. പുറക്കാട്, വീയപുരം, പാണാവള്ളി, പെരുമ്പളം പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിട്ടുള്ളത്. വീയപുരം കുടുംബാരോഗ്യകേന്ദ്രം ജനങ്ങൾക്കായി തുറന്നുകൊടുത്തു.നിലവിലുള്ള പദ്ധതി പൂർത്തിയാകുന്നതോടെ ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 54 ആവും.