ആലപ്പുഴ: പുതുവർഷം അപകടകരമായി വാഹനം ഓടിക്കുന്നവരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് പ്രത്യേക സ്‌ക്വാഡുകൾക്ക് രൂപം നൽകി. ജില്ലയിൽ ഇന്ന് വൈകിട്ട് 6 മുതൽ പുലർച്ച വരെയാണ് വാഹന പരിശോധന. 10 സ്‌ക്വാഡുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുക, മൂന്ന് പേർ ഒരു ബൈക്കിൽ യാത്ര ചെയ്യുക, സാഹസിക ഡ്രൈവിംഗ് , ഇടത് വശം കൂടിയുള്ള ഓവർ ടേക്കിംഗ്, റെഡ് സിഗ്നൽ ലൈറ്റ് ജംബിംഗ്, അപകടകരമായ ഓവർ ടേക്കിംഗ്, അനാവശ്യമായ ലൈറ്റ് ഫിറ്റിംഗ് തുടങ്ങി കാര്യങ്ങൾക്കാണ് നടപടി സ്വീകരിക്കുക. തെറ്റ് കണ്ടാൽ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ആർ.ടി.ഒ ഷിബു.കെ.ഇട്ടി അറിയിച്ചു.