ആലപ്പുഴ: സംസ്ഥാന ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിൽ ഉപഭോക്തൃ സഹായ കേന്ദ്രം ആരംഭിച്ചു. ഉദ്ഘാടനം മന്ത്രി പി.തിലോത്തമൻ നിർവഹിച്ചു. ഉപഭോക്തൃതർക്ക പരിഹാരം, വകുപ്പുുമായി ബന്ധപ്പെട്ട പരാതികൾ, ഭക്ഷ്യ വകുപ്പുമായി ബന്ധപ്പെട്ടുള്ള അപേക്ഷ നൽകേണ്ട രീതിയും സഹായങ്ങളും എന്നിവ ഈ ഹെൽപ് ഡെസ്‌കിൽ നിന്ന് ലഭ്യമാണ്.