ആലപ്പുഴ: കേരളത്തിലെ വളരുന്ന ഏക സാമ്പത്തിക മേഖല ടൂറിസമാണെന്ന് മന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു.ഭാവിയിലേക്കും

ആലപ്പുഴയിൽ തുടങ്ങുന്ന കെ.റ്റി.ഡി.സിയുടെ ബഡ്ജറ്റ് ഹോട്ടലായ 'റിപ്പിൾ ലാൻഡി'ന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ ഗേറ്ര് വെ ആയി ആലപ്പുഴയെ മാറ്റിയെടുക്കാൻ സാധിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.റ്റി.ഡി.സി ചെയർമാൻ എം.വിജയകുമാർ പറഞ്ഞു.എ.എം.ആരിഫ് എം.പി.അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ,കെ.റ്റി.ഡി.സി ബോർഡ് അംഗം ബാബുഗോപിനാഥ്,വാർഡ് കൗൺസിലർ രാജു താന്നിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

മാനേജിംഗ് ഡയറക്ടർ വി.ആർ.കൃഷ്ണതേജ സ്വാഗതവും മാർക്കറ്റിംഗ് മാനേജർ ജി.എസ്.രാജ്മോഹൻ നന്ദിയും പറഞ്ഞു.