അമ്പലപ്പുഴ: നീർക്കുന്നം നിയർ റസിഡന്റ്സ് അസോസ്സിയേഷന്റെ ഒന്നാമത് വാർഷികവും ക്രിസ്മസ്, പുതുവത്സരാഘോഷവും അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.രാജുമോൻ ഉദ്ഘാടനം ചെയ്തു. അഡ്വ.പ്രദീപ് കൂട്ടാല അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എ.ആർ.കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ആർ.രജിത, ഗ്രാമപഞ്ചായത്തംഗം ഹലീമ ഹാഷിം, അസോസ്സിയേഷൻ ഭാരവാഹികളായ ഷെഫീഖ് ഇബ്രാഹിം ,അഡ്വ.ജെ.ഷേർലി, വി.വി.ആനന്ദൻ, പി.അശോക കുമാരി തുടങ്ങിയവർ പ്രസംഗിച്ചു.