അമ്പലപ്പുഴ:എസ്.കെ.എസ്.എസ്.എഫ് നീർക്കുന്നം യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള മതപ്രഭാഷണവും, മജ്ലിസുന്നൂർ വാർഷികവും ഇന്ന് വൈകിട്ട് ഏഴിന് നീർക്കുന്നം ഇജാബ പള്ളിക്ക് സമീപം നടക്കും. അസ്ഹർ യാസിന്റെ അദ്ധ്യക്ഷത യിൽ ചേരുന്ന സമ്മേളനം അബ്ദുള്ള തങ്ങൾ ദാരിമി അൽ ഹൈദറൂസി ഉൽഘാടനം ചെയ്യും. അഹമ്മദ് അൽ ഖാസിമി ആമുഖ പ്രഭാഷണവും അഷ്റഫ് റഹ് മാനി ചൗക്കി മുഖ്യ പ്രഭാഷണവും നടത്തും. മാവുങ്കൽ നൂർ മുഹമ്മദ് മുസ്ലിയാർ, ഹനീഫമുസ്ലിയാർ, ഹാഫിള് മുഹമ്മദ് ഷെഹിൻ, ഹാഫിളത്ത് സൂഫിയമുസ്തഫ എന്നിവരെ ആദരിക്കും.