tv-r

അരൂർ: ഭരണഘടന സംരക്ഷിക്കേണ്ടവർ തന്നെ അതിന് തുരങ്കം വെയ്ക്കുന്നതായി ചിന്തകൻ സണ്ണി. എം കപിക്കാട്‌ പറഞ്ഞു. ദേശിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ അരൂർ മഹൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച പൗരാവകാശ റാലിക്ക് സമാപനം കുറിച്ച് നടന്ന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.എരമല്ലൂർ രിഫാഇമസ്ജിദിന് സമീപത്ത്നിന്നാരംഭിച്ച റാലി ദേശീയ പാത വഴി മസ്ജിദുൽ അമാന് സമീപം സമാപിച്ചു. അഡ്വ: എ എം.ആരിഫ് എം പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. മഹൽ പ്രസിഡന്റ് പി.എം മക്കാർ ഹാജി അദ്ധ്യക്ഷത വഹിച്ചു.പി.എം.എസ് തങ്ങൾ, വി.പി.എ. തങ്ങൾ ആട്ടിരി, അഡ:.ഷാനിമോൾ ഉസ്മാൻ എം.എൽ എ, സി.പി.ഐ.സംസ്ഥാന സമിതി അംഗം അഡ്വ.എം.കെ.ഉത്തമൻ, കോൺഗ്രസ് അരൂർ ബ്ലോക്ക് പ്രസിഡൻറ് ദിലീപ് കണ്ണാടൻ, ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി ബി.അൻഷാദ്, സി.കെ.പുഷ്പൻ, വി .കെ മനോഹരൻ, അഹമ്മദ് കബീർ, സിറാജുദ്ദീൻ, സി.എ.ജാഫർ, കെ.എ റഫീക്ക് തുടങ്ങിയവർ സംസാരിച്ചു.